2018, ജൂലൈ 26, വ്യാഴാഴ്‌ച

ജൂലൈ 31 ന് സർവ്വീസിൽ നിന്ന് വിരമിക്കുന്ന നമ്മുടെ PTC M മാധവി ചേച്ചി സ്കൂളിൽ ഒരുക്കിയ സ്നേഹവിരുന്ന്



ചാന്ദ്രദിനത്തിന്റെ ഭാഗമായി ഒന്ന് , മൂന്ന് ക്ലാസ്സുകളിൽ നടന്ന ഡോക്യൂമെന്ററി . തുടർന്ന് നടന്ന ക്ലാസ്സുകൾക്ക് സീനിയർ അസിസ്റ്റന്റ് അസ്മ ടീച്ചർ നേതൃത്വം നൽകി . ചിത്രങ്ങളിലേക്ക് .......................................................







മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. [1] അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.

"ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. [2] ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. ശാസ്ത്ര സംഘടനകളുടെ നേതൃത്വത്തിലും സ്കൂളികളിൽ ശാസ്ത്രക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും വിവിധ പരിപാടികൾ ഈ ലക്ഷ്യത്തോടെ നടന്നു വരുന്നു ..

2018, ജൂലൈ 21, ശനിയാഴ്‌ച

29 വോട്ടിന്റെ ഭുരിപക്ഷത്തോടുകൂടി നാലാം ക്ലാസ് വിദ്യാർത്ഥിനിയായ അവന്തിക ലാലുവിനെ സ്കൂൾ ലീഡർ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തു . അവന്തിക ലാലുവിന് എല്ലാവിധ ആശംസകളും നേരുന്നു


2018-2019 വർഷത്തേക്കുള്ള ടൈം ടേബിൾ


പ്രീ പ്രൈമറി കുട്ടികൾക്കുള്ള ഐ ടി ക്ലാസ്സ്..


ജി എൽ പി സ്കൂൾ പൈമ്പാൽശ്ശേരിയിൽ സ്കൂൾ ലീഡർ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടന്നു ... ഇലക്ട്രോണിക് വോട്ടിംഗ് മിഷ്യൻ ഉപയോഗിച്ചുള്ള ആദ്യത്തെ വോട്ടിംആയിരുന്നു ..




ബഷീര്‍ ദിനം ആചരിച്ചു

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ബഷീറിന്റെ വിഖ്യാത കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം നടത്തി. പാത്തുമ്മയും ആടും, ആനവാരി രാമന്‍നായര്‍, പൊന്‍കുരിശ് തോമ, മജീദും സുഹറയും, എട്ടുകാലി മമ്മൂഞ്ഞ് തുടങ്ങിയ കഥാപാത്രങ്ങള്‍ക്കാണ് ജീവന്‍ നല്‍കിയത്.

സ്കൂൾ ലീഡർ സ്ഥാനത്തേക്കുള്ള മത്സരത്തിന് വേണ്ടി സ്ഥാനാർത്ഥികൾ ഇലക്ഷന് കൺവീനർ ശ്രീ അബ്ദുൽ അസീസ് മാഷിന് പത്രിക സമർപ്പിക്കുന്നു ..



ഇലക്ട്രോണിക് വോട്ടിംഗ് പരിശീലനം നൽകുന്നു .